തിരുവനന്തപുരം- വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറിന്റെ നിര്‍ണായകമൊഴി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫൈസല്‍ വെളിപ്പെടുത്തുന്നു.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയാണെന്നാണ് കൂടെയുണ്ടായിരുന്ന െ്രെഡവര്‍ അര്‍ജുന്‍ പറഞ്ഞിരുന്നത്. ഈ മൊഴി തെറ്റെന്ന് തെളിയിക്കുന്ന നിര്‍ണായകമായ വെളിപ്പെടുത്തലാണ് ഡോ. ഫൈസല്‍ നടത്തിയിരിക്കുന്നത്.പത്ത് മിനിറ്റോളം ബാലഭാസ്‌കര്‍ ബോധത്തോടെയിരുന്നുവെന്നും ഡോ. ഫൈസല്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ ഉറങ്ങുകയായിരുന്നു, അപകടത്തിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്' എന്ന് ബാലഭാസ്‌കര്‍ പറഞ്ഞുവെന്നാണ് ഡോ. ഫൈസല്‍ വ്യക്തമാക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ബാലഭാസ്‌കര്‍ ഡോ. ഫൈസലിനോട് പറഞ്ഞു.പത്ത് മിനിറ്റിനകം അവിടേക്ക് ബന്ധുക്കളെത്തിയെന്നും, പ്രാഥമിക ശുശ്രൂഷ ബാലഭാസ്‌കറിനും ഭാര്യയ്ക്കും കുഞ്ഞിനും നല്‍കിയതിന് പിന്നാലെ, ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. ഫൈസല്‍ വ്യക്തമാക്കുന്നു.