ഖമീസ്മുഷൈത്ത്- പെയിന്റുമായി വരികയായിരുന്ന വാഹനം അപകടത്തില്‍പെട്ട് റോഡില്‍ നിറഞ്ഞൊഴുകിയ പെയിന്റില്‍ മുങ്ങി കുരങ്ങിന്റെ നിറം മാറി.
മറ്റൊരു കുരങ്ങിനോടൊപ്പം ഇരിക്കുന്ന കുരങ്ങിന്റെ ചിത്രം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. അബഹ-മഹായില്‍ റോഡിലാണ് പെയിന്റ് നിറച്ച ഡൈന മറ്റൊരു വാഹനവുമായി ഇടിച്ച് മറിഞ്ഞത്.