തിരുവനന്തപുരം- ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച സംശയങ്ങള്‍ സിബിഐ അന്വേഷണം നടക്കുന്നതോടെ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി പിതാവ് കെ സി ഉണ്ണി. സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. മകന്റേത് മരണമല്ലെന്നും കൊലപാതകമാണെന്നും ഉണ്ണി പറഞ്ഞു. ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തില്‍ ദുരൂഹതയുണ്ട്.
അപകടത്തില്‍ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ചില പ്രതികള്‍ക്കുള്ള ബന്ധം അന്വേഷിക്കണമെന്ന് നേരത്തെ തന്നെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഉണ്ണി നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ട് വിജ്ഞാപനം ഇറക്കിയത്.തിരുവനന്തപുരം യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്.കേസില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.