തിരുവനന്തപുരം- തലസ്ഥാനത്ത് തൂങ്ങി മരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയതുറ സ്വദേശിയായ 25 കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 25 നാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 213 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.