ഹാജിമാര്‍ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് മീഖാത്തിലേക്ക് പുറപ്പെട്ടു

മക്ക- ഈ വര്‍ഷത്തെ പരിശുദ്ധ ഹജ് കര്‍മത്തില്‍ പങ്കെടുക്കുന്ന ഹാജിമാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് മീഖാത്തിലേക്ക് പുറപ്പെട്ടു.

പരിമിതമായ ഹാജിമാരാണ് ഇത്തവണ ഹജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്കും ആരോഗ്യ പരിശോധനകള്‍ക്കും ശേഷം മീഖാത്തില്‍നിന്ന് മിനായിലേക്ക് നീങ്ങും.

മിനായിലെ  രാപ്പാര്‍പ്പോടു കൂടിയാണ് അഞ്ചു ദിവസത്തെ ഹജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. നാളെയാണ് അറഫാ ദിനം. ഇതുവരെ ഹജ് നിര്‍വഹിച്ചിട്ടില്ലാത്ത സൗദിക്കകത്തുനിന്നുള്ളവരെയാണ് ഇത്തവണ ഹജിനായി തെരഞ്ഞെടുത്തത്. ഇതില്‍ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്.

 

Latest News