Sorry, you need to enable JavaScript to visit this website.

പരിശോധന കര്‍ശനമാക്കി; 244 അനധികൃത ഹാജിമാര്‍ പിടിയില്‍

മക്ക- കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹജ് നിര്‍വഹിക്കുന്നതിനായി പുണ്യകേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 244 പേര്‍ അറസ്റ്റില്‍.

ഹജ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ഇവര്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി പൊതുസുരക്ഷാ വക്താവിനെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഹജ് അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കരുതെന്നും സൗദി പൗരന്മാരോടും വിദേശികളോടും സുരക്ഷാ വക്താവ് ആവശ്യപ്പെട്ടു.

നിയമലംഘകരെ പിടികൂടുന്നതിന് എല്ലാ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

 

Latest News