മക്ക - ഈ വർഷം ഹജിന്റെ ഭാഗമായ അറഫാ സംഗമത്തിൽ ഹാജിമാരെയും ലോക മുസ്‌ലിംകളെയും അഭിസംബോധന ചെയ്ത് ഖുതുബ നിർവഹിക്കുന്നതിന്റെ ചുമതല ഉന്നത പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല ബിൻ സുലൈമാൻ അൽമനീഇനെ ഏൽപിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകി. ഹറംകാര്യ വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അറഫ ഖുതുബ പത്തു ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്ത് സംപ്രേഷണം ചെയ്യും.