അബുദാബി- ബലി പെരുന്നാള്‍ വരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടംചേരുന്നത് ഒഴിവാക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. പെരുന്നാളിന് സാമൂഹിക അകലം പാലിക്കേണ്ടത് ദേശീയകടമയാണ് എന്ന് ആരോഗ്യമന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ഉവൈസ് പറഞ്ഞു.
അസുഖം നേരത്തെ കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ദുബായ്-അബുദാബി അതിര്‍ത്തിയില്‍ മാത്രം ദിനംപ്രതി ആറായിരത്തോളം പേരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഖന്‍തൂത് ചെക്ക് പോയിന്റിലാണ് പരിശോധനാ കേന്ദ്രം. അഞ്ചു മിനിറ്റിനകം ഫലം നല്‍കുന്ന ലേസര്‍ പരിശോധനയാണ് നടത്തുന്നത്. 10,000 പേരെ വരെ ദിനംപ്രതി പരിശോധിക്കാനുള്ള ശേഷിയുണ്ടെന്ന് തമൂഹ് ഹെല്‍ത്ത്‌കെയര്‍ വക്താവ് അബ്ദുല്ല അല്‍ റഷ്ദി പറഞ്ഞു.