Sorry, you need to enable JavaScript to visit this website.

മക്കളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച രഹ്ന ജാമ്യത്തിനായി സുപ്രീം കോടതിയില്‍

തിരുവനന്തപുരം-സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച  കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബി.എസ്.എന്‍.എല്‍. മുന്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വിഡീയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് കേസ്.

കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദിച്ചിരുന്നത്.

പ്രാഥമിക വിലയിരുത്തലില്‍ തന്നെ പോക്‌സോ നിയമപ്രകാരമുള്ള തെറ്റാണ് രഹ്‌ന ചെയ്തതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യഹരജി തള്ളിയത്. ഇതലൂടെ അവര്‍ ലൈംഗിക സംതൃപ്തി നേടിയെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

അതനിടെ, തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും അഭിഭാഷകനുമായ എ.വി അരുണ്‍ പ്രകാശ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

 

Latest News