തിരുവനന്തപുരം- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരത്തെ എസ്ബിഐ ബാങ്ക് ലോക്കറില്‍ നിന്നാണ് സ്ഥിര നിക്ഷേപമായ 45 ലക്ഷം പിടിച്ചെടുത്തത്. നേരത്തെ 1.05 കോടി രൂപ സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് നേരത്തെയും ലഭിച്ചിരുന്നു.
സ്വപ്‌നയുടെ പേരിലുള്ള ഫിക്‌സഡ് ഡപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കി.ഈ കേസിലെ ആരോപണവിധേയനായ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും. സ്വപ്‌നയും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടും പരിശോധിക്കും.