തിരുവനന്തപുരം-വാട്‌സ് ആപ്പ് വഴി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ച രണ്ട് പേരെ പോലീസ് പിടികൂടി. പൂന്തുറ ജസീന മന്‍സിലില്‍ കയില്‍ എന്നറിയപ്പെടുന്ന പത്തൊമ്പതുകാരനായ മുഹമ്മദ് സുഹൈല്‍ ഖാനും കൂട്ടാളി ശ്രീകാര്യം ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ വിഷ്ണു എന്ന ഇരുപത്താറുകാരനുമാണ് പോലീസിന്റെ വലയിലായത്.വാട്ട്‌സ് ആപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശീകരിച്ചു ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരെ ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കൈക്കലാക്കുകയും അടിച്ചുപൊളിച്ചു ബൈക്കുകളില്‍ കറങ്ങുകയുമായിരുന്നു ഇവരുടെ രീതി.ഇതിലെ മുഖ്യ പ്രതിയായ സുഹൈല്‍ ഖാനെതിരെ പൂന്തുറ പോലീസില്‍
രണ്ട് പോക്‌സോ കേസുകള്‍ നിലവിലുണ്ട്.സ്ഥിരം അടിപിടികേസുകളില്‍ പ്രതിയാണ് വിഷ്ണു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇരുവരെയും പോലീസ് വലയിലാക്കിയത്. കൂടുതല്‍ പേര്‍
സംഘത്തിലുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഫോര്‍ട്ട് സി.ഐ പ്രതാപന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.