മെല്‍ബണ്‍-ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ആദ്യ സ്വകാര്യ ചാര്‍ട്ടേഡ് വിമാനം കൊച്ചിയിലെത്തി. ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്‌ളൈ വേള്‍ഡ് മൈഗ്രെഷനും സില്‍ക്ക് എയര്‍ വെയ്‌സും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ഘടകവുമായി ചേര്‍ന്നാണ് വിമാനം ചാര്‍ട്ട് ചെയ്തത്. മമ്മൂട്ടി ഫാന്‍സ് ഓസ്‌ട്രേലിയ ജനറല്‍ സെക്രട്ടറി ബിനോയ് പോള്‍ പെര്‍ത്തില്‍ ഫഌഗ് ഓഫ് ചെയ്തു. കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യമായി നാട്ടിലെത്താനുള്ള അവസരമായിരുന്നു ഇത്. വിസ പ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫ്‌ളൈ വേള്‍ഡ് മൈഗ്രെഷനുമായി ചേര്‍ന്ന് സൗജന്യ കൗണ്‍സിലിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ടന്നു അദ്ദേഹം അറിയിച്ചു. ഇത്തരമൊരു ഉദ്യമത്തിന് ചുക്കാന്‍ പിടിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള മമ്മൂട്ടിയുടെ ഓഡിയോ ക്ലിപ്പും റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.പതിനായിരക്കണക്കിന് മലയാളികള്‍ പാര്‍ക്കുന്ന പെര്‍ത്തില്‍ നിന്നും നിരവധി ആളുകള്‍ നാട്ടിലേക്കു വരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും വിമാന സര്‍വീസ് ഉണ്ടായിരുന്നില്ല. കോവിഡ് കേസുകളില്ലാത്ത പെര്‍ത്തില്‍ കര്‍ശനമായ നിയന്ത്രണത്തില്‍ തന്നെയാണ് നഗരം. കൂടുതല്‍ ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ നിന്നും ഈ സേവനം ഏര്‍പ്പാട് ചെയ്യാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍ .