അജ്മാന്‍- ബലിപെരുന്നാള്‍ പ്രമാണിച്ച് 62 തടവുകാരെ വിട്ടയയ്ക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 110 തടവുകാര്‍ക്ക് മോചനം നല്‍കി. ഇവര്‍ക്ക് പുതുജീവിതം ആരംഭിക്കാന്‍ സാധിക്കട്ടെ എന്നും എത്രയും പെട്ടെന്ന് കുടുംബത്തോടൊപ്പം ചേരാനാകട്ടെയെന്നും ആശംസിച്ചു. ശിക്ഷാകാലത്ത് ഉയര്‍ന്ന പെരുമാറ്റ മര്യാദകള്‍ കാണിച്ചവരെയാണ് മോചിപ്പിക്കുന്നത്.