Sorry, you need to enable JavaScript to visit this website.

കുറഞ്ഞ നിരക്കിൽ  യാത്രക്കാരെ നാട്ടിലെത്തിച്ച് ഫ്‌ളൈ വിത്ത് ദമാം ഒ.ഐ.സി.സി മാതൃകയായി 

ഫ്‌ളൈ വിത്ത് ദമാം ഒ ഐ സി സി ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെടാനെത്തിയ യാത്രക്കാർ. 

ദമാം- കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നും നാളിതുവരെ കേരളത്തിലേക്ക്് ഓപ്പറേറ്റ്് ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽവെച്ച്  ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ 174 യാത്രക്കാരെ ദമാമിൽ നിന്നും ഗോ എയർ വിമാനത്തിൽ നാട്ടിലെത്തിച്ച ഒ ഐ സി സി ദമാം റീജണൽ കമ്മിറ്റിയുടെ 'ഫ്‌ളൈ വിത്ത് ദമാം ഒ ഐ സി സി' മാതൃകയായി. ജോലി നഷ്ടപ്പെട്ടും  വിസാ കാലാവധി കഴിഞ്ഞും ചികിത്സാർഥം മടങ്ങുന്നവരുമായവർക്ക് സൗകര്യമൊരുക്കുമ്പോൾ, അവരിൽ നിന്നും യാതൊരുവിധ സാമ്പത്തിക ലാഭവും ഈടാക്കരുതെന്ന ഒ ഐ സി സി ദമാം റീജണൽ കമ്മിറ്റിയുടെ തീരുമാനമാണ് 'ഫളൈ വിത്ത് ദമാം ഒ ഐ സി സി' യാഥാർഥ്യമാക്കിയത്. 


അറാർ, ഹായിൽ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർക്കും സർവീസ് പ്രയോജനകരമായി. വിസിറ്റിംഗ് വിസയിൽ ഹായിലിലെത്തിയ സ്ത്രീ ലോക്ഡൗൺ കാരണം യഥാസമയം നാട്ടിൽ പോകാൻ കഴിയാതെ സൗദി അറേബ്യയിൽ വെച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചു. അവരുടെയും കുഞ്ഞിന്റെയും രേഖകൾ ശരിയാക്കി നാട്ടിലേക്ക് പോകാൻ ഈ സർവീസിൽ സൗകര്യമൊരുക്കിയത്് അവർക്ക് ഏറെ ആശ്വാസം പകർന്നു.  


'ഫ്‌ളൈ വിത്ത് ദമാം ഒ ഐ സി സി' ചാർട്ടേഡ് വിമാനത്തിന്റെ പ്രഖ്യാപനം  നടത്തിയതു മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ദൗത്യം പൂത്തീകരിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങളും നിബന്ധനകളും പൂർണമായി പാലിച്ചും സൗദി അധികൃതരുടെ നിർലോഭമായ സഹകരണത്തോടെയുമാണ് ഇത്രയും പേരെ  നാട്ടിലെത്തിക്കാൻ  ദമാം ഒ ഐ സി സിക്ക്്് കഴിഞ്ഞത്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഓഫീസും ഫ്‌ളൈ വിത്ത് ദമാം ഒ ഐ സി സി ക്ക് മികച്ച പിന്തുണയും നൽകി.
ഒ ഐ സി സി ദമാം റീജണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ.കെ.സലിം, ഫ്‌ളൈ വിത്ത് ദമാം ഒ ഐ സി സി ജനറൽ കൺവീനർ റഫീഖ് കൂട്ടിലങ്ങാടി, കോഓർഡിനേറ്റർ ശിഹാബ് കായംകുളം, അഷറഫ് മൂവാറ്റുപുഴ, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, നിസാർ, പ്രസാദ് കരുനാഗപ്പള്ളി, തോമസ് തൈപ്പറമ്പചന്റ, വണ്ടൂർ അബ്ദുൽ ഗഫൂർ, എ.കെ.സജൂബ്, ലാൽ അമീൻ, ഡെന്നീസ് മണിമല, ഹമീദ് കണിച്ചാട്ടിൽ, അസ്ലം ഫറോക്ക്, നജീബ് നസീർ, ഷാഫി കുദിർ, അഷറഫ് കൊണ്ടോട്ടി, നവാസ് ഹുഫൂഫ്, ജമാൽ സി മുഹമ്മദ്, നിഷാദ് നെസ്മ, സുധീർ ആലുവ എന്നിവർ  നേതൃത്വം നൽകി. ഓഗസ്റ്റ് ഒന്നിന് കൊച്ചിയിലേക്ക് വീണ്ടും ചാർട്ടേഡ് വിമാന സർവീസ് നടത്താൻ ദമാം ഒ ഐ സി സി തീരുമാനിച്ചിട്ടുണ്ട്.പടം.

Latest News