കുവൈത്ത് സിറ്റി- കുവൈത്തില്‍ 958 തടവുകാര്‍ക്ക് അമീറിന്റെ കാരുണ്യം. ഇവരെ ശിക്ഷയിളവ് നല്‍കി വിട്ടയച്ചു.
ആകെ 2370 തടവുകാര്‍ക്കാണ് അമീറിന്റെ കാരുണ്യം ലഭിച്ചത്. ബാക്കിയുള്ളവര്‍ക്ക് ശിക്ഷാ കാലാവധി കുറക്കുകയോ പിഴ കുറച്ചു നല്‍കുകയോ ചെയ്യും.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവ ഏകോപിച്ചാണ് ഈ നടപടി. വിദേശികളും മോചിതരായവരില്‍ ഉള്‍പ്പെടുന്നു.