കൊച്ചി- ഹൈക്കോടതിയിലെ എന്‍.ഐ.എ അഭിഭാഷകനെ മാറ്റി. അഡ്വ. എം അജയിനെയാണ് മാറ്റിയത്. പകരം ചുമതല അസി. സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാറിനാണ്. നേരത്തെ കേസില്‍ ഹൈക്കോടതിയിലെ എന്‍.ഐ.എ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്തെത്തിയിരുന്നു. എന്‍.ഐ.എ അഭിഭാഷകന്‍ സ്വര്‍ണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും സ്വര്‍ണക്കടത്തുകാര്‍ക്കായി കോടതിയില്‍ തുടര്‍ച്ചയായി ഹാജരായതായും കസ്റ്റംസ് പറഞ്ഞു. കേന്ദ്ര ഇടപെടലിനെ തുടര്‍ന്നാണ് അഭിഭാഷകനെ മാറ്റിയതെന്നാണ് വിവരം.