കോഴിക്കോട്- കെ മുരളീധരന്‍ എംപിയുടെ കോവിഡ് പരിശോധന ഫലം പുറത്തുവന്നു. ഫലം നെഗറ്റീവാണ്. കോവിഡ് ബാധിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കെ മുരളീധരന്‍ എംപിയോടും ഡ്രൈവറോടും കോവിഡ് പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്. ഇതേതുടര്‍ന്നാണ് അദ്ദേഹം സ്രവ പരിശോധന നടത്തിയത്. വിവാഹത്തിന് തലേ ദിവസമായിരുന്നു മുരളീധരന്‍ എംപി വിവാഹ വീട്ടില്‍ പോയത്. തനിക്ക് എതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.