ആലപ്പുഴ-എസ്എന്‍ഡിപി കണിച്ചുളങ്ങര യൂനിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറുമെന്ന് സുഭാഷ് വാസു. മഹേശന്‍ എടുത്തതായി പറയുന്ന ഒമ്പത് കോടി രൂപയും തുഷാര്‍ വെള്ളാപ്പള്ളിയാണ് വാങ്ങിയത്. യൂണിയനില്‍ നിന്നുള്ള പണം ഉപയോഗിച്ച് ഉടുമ്പന്‍ചോലയില്‍ തുഷാര്‍ ഭൂമി വാങ്ങിയിട്ടുണ്ട്.
ഇരുപത് വര്‍ഷത്തെ തുഷാറിന്റെയും സഹോദരിയുടെയും വിദേശ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ഹവാല ഇടപാടുകള്‍ വ്യക്തമാകുമെന്നും സുഭാഷ് വാസു പറഞ്ഞു.ഇത് സംബന്ധിച്ച തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറും.മരിക്കുംമുമ്പ് മഹേശന്‍ തന്നോട് പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. നോട്ട് നിരോധന സമയത്ത് പാലാരിവട്ടത്തെ ജ്വല്ലറിയില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ നല്‍കി തുഷാര്‍ വെള്ളാപ്പള്ളി സ്വര്‍ണം വാങ്ങിയെന്നും സുഭാഷ് വാസു ആരോപിച്ചു.