തായിഫ്- ഇന്ന് പെയ്ത കനത്ത മഴയിൽ തായിഫ് പട്ടണവും സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഉച്ചയോടെ കനത്ത മഴയാണ് പ്രദേശങ്ങളിൽ പെയ്യുന്നത്. കഴിഞ്ഞ ദിവസം റിയാദിലും മഴ ശക്തിയായി പെയ്തിരുന്നു. തായിഫിയിൽ നിരവധി കെട്ടിടങ്ങളിലേക്ക് വെള്ളം കയറി. വാഹനങ്ങളടക്കം ഒലിച്ചുപോയി. ആളപായം റിപോർട്ട് ചെയ്തിട്ടില്ല.