ഹഫര്‍ അല്‍ ബാത്തിന്‍- കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോല്ലം ഓച്ചിറ ക്ലാപ്പന സ്വദേശി കൊച്ചുവീട്ടില്‍ മുജീബ് റഹ്മാന്‍ (48) ഹഫര്‍ അല്‍ ബാത്തിനില്‍ നിര്യാതനായി. രണ്ടാഴ്ച മുമ്പാണ് ശ്വാസ തടസത്തെ തുടന്ന് ഇദ്ദേഹത്തെ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ഛിച്ച് വ്യാഴാഴ്ച്ച മരണപ്പെടുകയായിരുന്നു.
പതിനഞ്ച് വര്‍ഷത്തോളം റിയാദില്‍ ജോലി ചെയ്ത ഇദ്ദേഹം പിന്നീട് ജോലി മതിയാക്കി നാട്ടില്‍ പോയി തിരിച്ചുവന്നു സഹോദരനുമായി ചേര്‍ന്ന് ഹഫര്‍ അല്‍ ബാത്തിനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. ആറുമാസം മുമ്പ് മാതാവ് മരണപ്പെട്ടതുമൂലം നാട്ടില്‍ പോയ ഇദ്ദേഹം യാത്രാനിയന്ത്രണങ്ങള്‍ക്ക് തൊട്ട് മുമ്പാണ് മടങ്ങി വന്നത്. ഭാര്യ:സാജിദ ബീവി. മക്കള്‍: ഷിഫാന, മുഹ്‌സിന.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കോഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിനിലെ വളന്റിയര്‍മാരായ നൗഷാദ് കൊല്ലം, നൗഫല്‍ എരുമേലി, ഷിനുഖാന്‍ പന്തളം, മുജിബ് റഹ്മാന്റെ ബന്ധു നസീര്‍ കാപ്പില്‍ എന്നിവര്‍ രേഖകള്‍ തയ്യാറാക്കാന്‍ രംഗത്തുണ്ട്.