ബലിപെരുന്നാള്‍; യു.എ.ഇ 515 തടവുകാരെ മോചിപ്പിക്കും

അബൂദാബി- ബലി പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് യു.എ.ഇയില്‍ 515 തൊഴിലാളികള്‍ക്ക് ജയില്‍ മോചനം പ്രഖ്യാപിച്ച് യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. മാപ്പുനല്‍കുന്നതിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് ഖലീഫയുടെ നടപടി എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ജയിലുകളില്‍ കഴിയുന്നവരാണ് മോചിതരാകുന്നത്. റമദാന്‍ മാസത്തില്‍ 1511 തടവുപുള്ളികള്‍ക്ക് ശൈഖ് ഖലീഫ മാപ്പുനല്‍കിയിരുന്നു. ഇതേ മാസത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം 874 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.

 

Latest News