തിരുവനന്തപുരം- കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തില്‍ സമൂഹ വ്യാപനം സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കൊണ്ട് ഗുണമുണ്ടാകില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. അവസാനത്തെ ആശ്രയമാണ് ലോക്ക്ഡൗണ്‍. നേരത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കൊണ്ട് പ്രസക്തിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമുക്ക് സമീപമുള്ള ഓരോരുത്തരും കോവിഡ് പോസിറ്റീവാണെന്ന് കരുതേണ്ട സ്ഥിതിയാണ്. പരിശോധന നടത്താത്തിടത്തോളം ഒരാള്‍പോലും ഇപ്പോള്‍ നെഗറ്റീവാണെന്ന് പറയാനാകില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതാണ് നല്ലത്. ഓരോ ഏരിയ തിരിച്ച് ക്ലസ്റ്റര്‍ മേഖലകളില്‍ റീജിയണലായി ലോക്ക്ഡൗണ്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു.