തിരുവനന്തപുരം- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദ് കൂടാതെ മൂന്ന് ദുബായ് മലയാളികള്‍ക്ക് കൂടി പങ്കുണ്ടെന്ന് കസ്റ്റംസ്.ഈ മൂന്ന് പേരുടെയും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത അന്വേഷണസംഘം ഫൈസല്‍ ഫരീദും റബിന്‍സുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കി.റബിന്‍സിന് എതിരെ കസ്റ്റംസ് ശക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസില്‍ കൊണ്ടോട്ടിയില്‍ നിന്ന് ഒരാള്‍ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കൂടാതെ റബിന്‍സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മൂവാറ്റുപുഴ സ്വദേശി എസ് മോഹന്‍, റബിന്‍സിന്‌റെ ബന്ധുവും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്.ചാര്‍ട്ടേഡ് വിമാനങ്ങള്‍ പ്രവാസികള്‍ക്ക് തയ്യാറാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്ന എസ് മോഹന്റെ ഇടപെടലുകളെ കുറിച്ച് വിശദമായി അന്വേഷിക്കുകയാണ് ഉദ്യോഗസ്ഥര്‍. വരുംദിവസങ്ങളില്‍ ഫൈസല്‍ ഫരീദുമായി ബന്ധമുള്ള യുഎഇ മലയാളികള്‍ ആരാണെന്ന് കസ്റ്റംസ് പുറത്തുവിട്ടേക്കും.