ദുബായ്- ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഡവുമാക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാന പങ്കുണ്ടെന്നും ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനര്‍ഘ സംഭാവനകള്‍ നല്‍കിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണെന്നും കോമണ്‍വെല്‍ത്ത് വൊക്കേഷണല്‍ യൂണിവേഴ്സിറ്റി പ്രോ ചാന്‍സിലര്‍ പ്രൊഫ. അഫ്താബ് അന്‍വര്‍ ശൈഖ് അഭിപ്രായപ്പെട്ടു. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസിയുടെ പുതിയ പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോലി ചെയ്യുന്ന നാടിന്റെ ഭാഷയും സംസ്‌കാരവും പഠിക്കുവാനും മനസിലാക്കുവാനും പ്രവാസികള്‍ പരിശ്രമിക്കണമെന്നും ഇത് സ്വദേശികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഈ ബന്ധത്തിന് ശക്തിപകരാനും കൂടുതല്‍ രചനാത്മകമായ രീതിയില്‍ നിലനിര്‍ത്താനും അറബി ഭാഷാ പ്രചാരണത്തിന് കഴിയും. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഒരിക്കലും സമൂഹങ്ങളെ പരസ്പരം അകറ്റുവാന്‍ കാരണമാവരുതെന്നും ഭാഷാപഠനം അനായാസകരമാക്കാന്‍ സഹായകമാകുന്ന ഏത് ശ്രമവും ശ്‌ളാഘനീയമാണെും അദ്ദേഹം പറഞ്ഞു. മാനവ സംസ്‌കൃതിയുടെ അടിസ്ഥാന സ്രോതസായ ഭാഷകളെ പരിപോഷിപ്പിക്കുവാനും കൂടുതല്‍ അടുത്തറിയുവാനും സോദ്ദേശ്യപരമായ ശ്രമങ്ങള്‍ നടത്തുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ലോകത്ത് ഏറ്റവും സജീവമായ ഭാഷകളിലൊാണ് അറബി ഭാഷ. ഗള്‍ഫ് തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് ഏറെ സഹായകകരമായ ഒരു സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. അറബികളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകകരമാകുമെന്നും ഈയര്‍ഥത്തില്‍ ഡോ. അമാനുല്ലയുടെ കൃതിയുടെ പ്രസക്തി ഏറെയാണെും അദ്ദേഹം പറഞ്ഞു.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കോമണ്‍വെല്‍ത്ത് വൊക്കേഷണല്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ. രാഗേഷ് മിത്തല്‍, ഇന്തോ ഗ്‌ളോബല്‍ ടെക് ചെയര്‍മാന്‍ ഡോ. മുഹമ്മദ് സിദ്ധീഖ്, പ്രൊഫ. ബാബ യാറ, ഹസന്‍ അല്‍ അംരി എന്നിവര്‍ സംസാരിച്ചു. ഡോ. അബദുല്‍ മജീദ് സ്വാഗതവും ഡോ.അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.
ന്യു ഡല്‍ഹി കേന്ദ്രമായ ഗുഡ് വേര്‍ഡ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതി തുടക്കക്കാര്‍ക്ക് അധ്യാപകന്റെ സഹായം കൂടാതെ സ്‌പോക്കണ്‍ അറബികിന്റെ പ്രാഥമിക പാഠങ്ങള്‍ പരിചയപ്പെടുത്തുന്നതാണെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.