തിരുവനന്തപുരം-മന്ത്രി ഇ.പി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.സി സജീഷിനെ മാറ്റി. ആരോഗ്യ കാരണങ്ങളാലാണ് സജീഷ് ജോലിയില്‍നിന്ന് ഒഴിഞ്ഞതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് സജീഷ് സ്വമേധയ രാജി സമര്‍പ്പിച്ചുവെന്നാണ് സൂചന.
വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം കത്തു നല്‍കിയിരുന്നുവെന്ന് കായികാധ്യാപകനും പയ്യന്നൂര്‍ സ്വദേശിയുമായി സജീഷ് പറഞ്ഞു.
സജീഷിനെതിരെ സി.പി.എമ്മിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്ന് പറയുന്നു. മന്ത്രി ഇ.പി ജയരാജന്റെ സ്റ്റാഫിലെ ഒരാള്‍ക്കെതിരെ കൂടി പരാതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം വ്യാഴാഴ്ച പാര്‍ട്ടി വിളിച്ചുചേര്‍ത്തിട്ടുണ്ട്.