കോഴിക്കോട്- കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് നാലു പേര്‍ രക്ഷപ്പെട്ടു. നിസാമുദ്ദീന്‍, ആഷിഖ്, ഷാനു, ഗഫൂര്‍ എന്നിവരാണ് പ്രത്യേക സെല്ലില്‍നിന്ന് രക്ഷപ്പെട്ടത്.കൊലപാതകം, ലഹരിമരുന്ന്, പിടിച്ചുപടറിക്കേസുകളില്‍ പ്രതികള്‍ കൂടിയാണിവര്‍. മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് നാലുപേരെയും ജയിലില്‍നിന്ന് കുതിരവട്ടം ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ഷപ്പെടല്‍ ആസൂത്രിത ശ്രമത്തിന്റെ ഭാഗമെന്നാണ് പോലീസ് വിലയിരുത്തല്‍.