ഹോം ക്വാറന്റൈനിലുള്ള വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം- ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. ആയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ഭവനില്‍ ഗ്രേസി (62) ആണ് മരിച്ചത്. ആയൂരില്‍ കോവിഡ് സ്ഥിരീരിച്ച ഡോക്ടറുടെ ക്ലിനിക്കില്‍ ഇവര്‍ ചികിത്സയ്ക്ക് എത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഹോം ക്വാറന്റൈനിലാക്കിയത്.

ഗ്രേസി വീടിന്റെ ആദ്യനിലയിലും വീട്ടുകാര്‍ താഴത്തെ നിലയിലുമായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ഇവരെ ബുധനാഴ്ച രാവിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തും.
 

Latest News