മക്ക- ഹജ് പൂര്‍ത്തിയാകുന്നതു വരെ മക്കയില്‍ പ്രവേശിക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും എല്ലാവര്‍ക്കും മക്കയില്‍ പ്രവേശിക്കാവുന്നതാണെന്നും ഹജ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കമാണ്ട് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ കമാണ്ടര്‍ ബ്രിഗേഡിയര്‍ താരിഖ് അല്‍ഗുബാന്‍ പറഞ്ഞു.
മിനായിലും അറഫയിലും മുസ്ദലിഫയിലും പ്രവേശിക്കുന്നതിന് മാത്രമാണ് വിലക്കുള്ളത്. അനുമതി പത്രമുള്ളവരെ മാത്രമേ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ എന്നും ബ്രിഗേഡിയര്‍ താരിഖ് അല്‍ഗുബാന്‍ പറഞ്ഞു.