കുറ്റവാളികളെ തിരിച്ചറിയാന്‍ ദുബായില്‍ നൂതന സംവിധാനം

ദുബായ്- ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊതുജനങ്ങള്‍ക്ക് വേഗം തിരിച്ചറിയാന്‍ സാധിക്കുന്ന നൂതന സേവനവുമായി ദുബായ് പോലീസ്. ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് റാഷിദ് അല്‍മക്തൂം അധ്യക്ഷത വഹിച്ച സ്ട്രാറ്റജിക് അഫയേഴ്‌സ് കൗണ്‍സില്‍ യോഗത്തിലാണ് പോലീസ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കോ മറ്റോ പോലീസും ജുഡീഷ്യറിയും യാത്രാനിരോധം ഏര്‍പ്പെടുത്തിയ വ്യക്തികളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കാന്‍ സ്മാര്‍ട്ട് സ്റ്റാറ്റസ് നോട്ടിഫിക്കേഷന്‍ സര്‍വീസ് ആണ് പുതുതായി സംവിധാനിച്ചിരിക്കുന്നത്. സാമ്പത്തിക കേസുകള്‍ സ്ഥിരീകരിച്ച വ്യക്തികളെ എസ്.എം.എസ് മുഖേന പ്രസിദ്ധപ്പെടുത്തുന്നതാണ് പുതിയ സംവിധാനം.

137 രാജ്യങ്ങളിലെ 21,000 പേര്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പദ്ധതിയുടെ പ്രയോജനം ലഭിച്ചതായി ദുബായ് പോലീസ് വ്യക്തമാക്കി. ഏകദേശം 210 കോടി ദിര്‍ഹം വീണ്ടെടുക്കാനും 380 ലക്ഷം ദിര്‍ഹം നഷ്ടപ്പെടാതിരിക്കാനും പദ്ധതി പ്രയോജനപ്പെട്ടതായി ദുബായ് പോലീസ് യോഗത്തില്‍ വിശദമാക്കി.

 

Latest News