ദുബായ്- രാജ്യത്തെ വ്യക്തിഗത സമ്പത്ത് 40,000 കോടി യു.എസ് ഡോളറിലെത്തിയെന്ന് പഠനം. ഇതിന്റെ 48.5 ശതമാനവും (19,400 കോടി) കൈവശം വെക്കുന്നത് ശതകോടീശ്വരന്മാരാണ് എന്നും ബോസ്റ്റണ്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ് (ബി.സി.ജി) നടത്തിയ പഠനം പറയുന്നു.
'നിലവിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലാണ് സമ്പത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ചില മേഖലയില്‍ സുസ്ഥിര വളര്‍ച്ചയുണ്ടെന്ന് തെളിയിക്കുന്നതാണിത്' - ബി.സി.ജി മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ ബോസ്‌ക പറഞ്ഞു. കോവിഡ് മഹാമാരിയിലെ പ്രതിസന്ധിയില്‍ നിന്ന് ജി.സി.സി രാഷ്ട്രങ്ങള്‍ അതിവേഗം കരകയറുമെന്നും മുസ്തഫ പ്രവചിക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 2.1-2.4 ലക്ഷം കോടി യു.എസ് ഡോളറിന്റെ സമ്പത്ത് മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.