തൊടുപുഴ- കൈക്കൂലിക്കേസില്‍ മൂലമറ്റം സെക്്ഷനിലെ ഫോറസ്റ്റര്‍ എ.എം സലീമിനെ (53) വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചക്ക് 3.30 നായിരുന്നു സംഭവം. നാടുകാണി സ്വദേശിയായ തടി വ്യാപാരിയോട് പാഴ്തടി കുരുതിക്കളം ചെക്‌പോസ്റ്റ് കടത്തിവിടുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
രേഖാമൂലം കൊണ്ടുവരുന്ന തടിയായതിനാല്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വ്യാപാരി കോട്ടയം വിജിലന്‍സ് എസ്പി വി.ജി.വിനോദ്കുമാറിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കൊടുത്ത നോട്ട് ഇന്നലെ വ്യാപാരി ഫോറസ്റ്റര്‍ക്ക് കൈമാറുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഫോറസ്റ്ററുടെ വീട്ടില്‍ പരിശോധന നടത്തി. പ്രതിയെ ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഡിവൈഎസ്പി വി.ആര്‍.രവികുമാര്‍, സിഐമാരായ റിജോ ജോസഫ്, കെ.എന്‍.രാജേഷ്, എം.കെ.പ്രശാന്ത് കുമാര്‍, എസ്‌ഐ മാരായ സ്റ്റാന്‍ലി തോമസ്, തുളസീധര കുറുപ്പ്, വിന്‍സെന്റ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.