തൃശൂര്‍ - നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രം പ്രമുഖ ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ് ഒരുക്കുന്നു. സിനിമയല്ല ആണിച്ചിത്രം. 8500 ആണികള്‍ കൊണ്ടാണ് ഡാവിഞ്ചി സുരേഷ് ഫഹദിന്റെ വേറിട്ട ചിത്രം ഒരുക്കുന്നത്.
മൂന്നടി വലിപ്പമുള്ള ബോര്‍ഡിലാണ് എണ്ണായിരത്തി അഞ്ഞൂറോളം ആണികള്‍ കൊണ്ട് ചിത്രം തീര്‍ത്തത്. കറുത്ത നിറത്തിലുള്ള ബ്ലൂടെക് ആണികളും മുള്ളാണികളും ആണ് ഇതിനായി പ്രയോജനപ്പെടുത്തിയത്. മൂന്നു ദിവസം കൊണ്ടാണ് ഇത്രയും ആണികള്‍ അടിച്ചു തീര്‍ത്തതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. നേരെയുള്ള നോട്ടത്തില്‍ ഡോട്ട് ഡ്രോയിങ് ആണെന്ന് തോന്നുമെങ്കിലും സൈഡില്‍ നിന്നു നോക്കുമ്പോള്‍ മാത്രമാണു ആണികളാണെന്ന് മനസിലാകുക. ത്രീഡി ഡോട്ട് മാതൃകയിലാണിത്.