കോഴിക്കോട്- കേരളത്തിലൂം ബലി പെരുന്നാൾ ജൂലൈ 31ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. മാസപ്പിറവി കണ്ടതായി വിശ്വസീയ വിവരം ലഭിച്ചതായി ഖാസിമാർ അറിയിച്ചു. ജൂലൈ 31 ന് വെള്ളിയാഴ്ച ആയിരിക്കും ബലി പെരുന്നാൾ. ബുധനാഴ്ച(നാളെ) ദുൽഹിജ ഒന്നായിരിക്കും. അറഫാദിനത്തിലെ നോൻ 30ന് വ്യാഴാഴ്ചയാണ്.