കൊച്ചി- യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപക്ഷ ഹൈക്കോടതി തള്ളി. ജാസ്മിന്‍ ഷാ, സംസ്ഥാന അധ്യക്ഷന്‍ ഷോബി ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. നഴ്‌സിങ് ജീവനക്കാരുടെ സംഘടനയായ യുഎന്‍എയിലെ ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാമ്യംതേടിയത്.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനെ തകര്‍ക്കാനായി കെട്ടിച്ചമച്ച കേസാണിതെന്നും താന്‍ കുറ്റക്കാരനല്ലെന്നും തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിെൈവഎസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.കേസില്‍ ഒന്നാംപ്രതിയായ ജാസ്മിന്‍ ഷായും ഭാര്യയും വിദേശത്ത് ഒളിവിലാണ്. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി തൃശൂര്‍ ജില്ലാസെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹരജി തള്ളിയിരുന്നു.