കുവൈത്ത് സിറ്റി- ശസ്ത്രക്രിയക്ക് വിധേയനായ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ ജാബിര്‍ അല്‍സബാഹിന് രോഗമുക്തി ആശംസിച്ച് അറബ് നേതാക്കള്‍. യു.എ.ഇ ഭരണാധികാരികളായ ശൈഖ് സായിദ് അല്‍നഹ്‌യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവര്‍ കുവൈത്ത് അമീറിന് സന്ദേശങ്ങളയച്ചു.
ശനിയാഴ്ചയാണ് ശസ്ത്രക്രിയക്കായി 91 കാരനായ അമീറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഭരണാധികാരിയുടെ ആരോഗ്യനില ഭദ്രമാണെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നതായി ന്യൂസ് ഏജന്‍സി വ്യക്തമാക്കി. എന്തിനാണ് ശസ്ത്രക്രിയ നടത്തിയത് എന്നത് സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. കിരീടാവകാശിയായ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍സബാഹിനാണ് നിലവില്‍ ചില ഭരണച്ചുമതലകള്‍. അധികാരക്കൈമാറ്റം താല്‍ക്കാലികമാണ്.