Sorry, you need to enable JavaScript to visit this website.

സ്വർണ്ണക്കടത്തിൽ ഡി.ജി.പിയുടെ പങ്ക് അന്വേഷിക്കണം-വി.ടി ബൽറാം എം.എൽ.എ

തിരുവനന്തപുരം- തിരുവനന്തപുരം വിമാനതാവളത്തിലൂടെ നടന്ന സ്വർണ്ണക്കടത്തിൽ കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പങ്കും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി ബൽറാം. ഡി.ജി.പിക്ക് കോൺസുൽ ജനറൽ നേരിട്ട് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കോൺസുലിന് ഗൺമാനെ അനുവദിച്ചതെന്നും ഇത് ചട്ട ലംഘനമാണെന്നും ബൽറാം ആരോപിച്ചു. ഇതേ ചട്ടലംഘനം നടത്തിയതിനാണ് ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്. സ്വർണ്ണക്കടത്തിൽ ഡി.ജി.പിയുടെ പങ്കും എൻ.ഐ.എ അന്വേഷിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
യുഎഇ കോൺസുൽ ജനറലിന് ഗൺമാനെ അനുവദിച്ചത് ഒരു വർഷം കൂടി നീട്ടിക്കൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി ഇറക്കിയ ഉത്തരവ്. കോൺസുൽ ജനറലിന്റെ ചുമതല വഹിക്കുന്ന അറ്റാഷെയുടെ പേരിലാണ് കള്ളക്കടത്ത് സ്വർണ്ണം അയച്ചിരുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/07/20/circular.jpg

18/12/2019 ന് കോൺസുൽ ജനറൽ ഡിജിപിക്ക് നേരിട്ടയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരുത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെയും രണ്ട് തവണ ഇങ്ങനെ ഗൺമാന്റെ സേവനം ദീർഘിപ്പിച്ച് നൽകിയിരുന്നു. സുരക്ഷയേർപ്പെടുത്തണമെങ്കിൽ അക്കാര്യം തീരുമാനിക്കേണ്ടിയിരുന്നത് കേന്ദ്ര വിദേശകാര്യ വകുപ്പാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ നയതന്ത്രപ്രതിനിധികൾ ഒരു സംസ്ഥാനത്തെ വകുപ്പ് മേധാവിയുമായി നേരിട്ട് കത്തിടപാട് നടത്തുന്നത് നിയമ ലംഘനമാണ്. സർവ്വീസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണ് ഡിജിപി ലോകനാഥ് ബെഹ്ര നടത്തിയിരിക്കുന്നത്. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാനുള്ള ഒരു കാരണമായി പറഞ്ഞിരുന്നതും ഇതേമട്ടിലുള്ള ചട്ടലംഘനമായിരുന്നു. സ്വർണ്ണക്കള്ളക്കടത്തിൽ ഡിജിപിയുടെ പങ്കും എൻഐഎ അന്വേഷിക്കണം. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്രയെ അടിയന്തരമായി നീക്കം ചെയ്യണം.

 

Latest News