Sorry, you need to enable JavaScript to visit this website.

ഫൈസല്‍ ഫരീദ് നല്‍കിയ അറ്റാഷെയുടെ കത്ത് വ്യാജം;എമിറേറ്റ്‌സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തേക്കും

കൊച്ചി- നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ഫൈസല്‍ ഫരീദ് അറ്റാഷെയുടെ പേരില്‍ നല്‍കിയ കത്ത് വ്യാജമെന്ന് കസ്റ്റംസ്. ഈ കത്തില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ബാഗ് കോണ്‍സുലേറ്റ് വിലാസത്തില്‍ അയക്കാന്‍ ഫൈസല്‍ ഫരീദിന് അനുമതി ലഭിച്ചതെന്ന് കസ്റ്റംസ് അന്വേഷിക്കുകയാണ്. ഈ കത്ത് വ്യാജമായതിനാല്‍ സ്വര്‍ണക്കടത്തിന് എമിറേറ്റ്‌സ് ജീവനക്കാര്‍ക്ക് ബന്ധമുണ്ടോയെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്.

ഇതിനായി എമിറേറ്റ്‌സ് ജീവനക്കാരുടെ മൊഴിയെടുക്കാനാണ് തീരുമാനം. ആദ്യം എമിറേറ്റസിന്റെ തിരുവനന്തപുരം വിമാനത്താവളത്തിലെ മാനേജറുടെ മൊഴിയെടുത്തേക്കും. അറ്റാഷെയുടെ അസാന്നിധ്യത്തില്‍ ബാഗേജ് അയക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയതെന്ന് കാണിച്ചുകൊണ്ടുള്ള കത്താണ് ഫൈസല്‍ ഹാജരാക്കിയത്.

ഈ കത്തിലാണ് മുദ്രയോ ഒപ്പോ ഇല്ലാതിരുന്നത്. യുഇഎ കോണ്‍സുലേറ്റില്‍ നിന്നുള്ളതാണ് കത്തെങ്കില്‍ കൃത്യമായ മുദ്രയും കത്തില്‍ കാണാം. എന്നാല്‍ ഇത് ഇല്ലാതിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് ബാഗേജ് അയക്കാന്‍ ഫൈസല്‍ ഫരീദിന് അനുമതി നല്‍കിയതെന്നാണ് അറിയേണ്ടത്.
 

Latest News