ദുബായ്- ചൊവ്വ ലക്ഷ്യമിട്ട് കുതിച്ച യു.എ.ഇയുടെ പര്യവേഷണ പേടകമായ ഹോപ് പ്രോബില്‍നിന്നുള്ള സിഗ്നലുകള്‍ ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങി. സ്‌പേസ് സെന്ററിലെ ആഹ്ലാദ നിമിഷങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.
അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ജപ്പാനിലെ തനേഗാഷിമയില്‍നിന്ന് യു.എ.ഇ സമയം പുലര്‍ച്ചെ 1:54 നാണ് വിക്ഷേപിച്ചത്.
മണിക്കൂറില്‍ 1,21,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 493 ദശലക്ഷം കിലോമീറ്റര്‍ താണ്ടിവേണം ഹോപ്പിന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍. അടുത്തവര്‍ഷം ഫെബ്രുവരി വരെ ഏഴ് മാസം സമയമെടുക്കും. ഒരു ചൊവ്വാവര്‍ഷം അഥവാ 687 ദിവസം ഹോപ്പ് ചൊവ്വയെ വലം വെക്കും. ചുവന്ന ഗ്രഹത്തിന്റെ സമ്പൂര്‍ണചിത്രം പകര്‍ത്തും. ചൊവ്വയിലെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും കുറിച്ച് പഠനം നടത്തും.
The ground segment at Mohammed bin Rashid Space Centre, has received and communicated the first signals with the #HopeProbe. #HopeMarsMission pic.twitter.com/1iFgd5248J
— Hope Mars Mission (@HopeMarsMission) July 20, 2020