നജ്‌റാൻ - കോവിഡ് ബാധിച്ച് മലയാളി നജ്‌റാനിൽ നിര്യാതനായി. തൃശ്ശൂർ തിരൂർ സ്വദേശി ചിറ്റിലപ്പള്ളി ജെവിൻ തോമസ് (36) ആണ് മരിച്ചത്. നജ്‌റാൻ ദഹദയിൽ അൽ സലാമ കമ്പനിയിൽ സി സി ടി വി ജീവനക്കാരൻ ആയിരുന്നു. പിതാവ്: തോമസ്. മാതാവ്: ലില്ലി തോമസ്. ഭാര്യ: അഖില ചാക്കോ. നാലു വയസ്സുള്ള ജുവാൻ ഏക മകനാണ്.
നജ്‌റാൻ കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നജ്‌റാൻ പൊതുശ്മശാനത്തിൽ ഖബറടക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബന്ധു ഷെന്നിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ അംഗം അനിൽ രാമചന്ദ്രനും രംഗത്തുണ്ട്.