ദുബായ്-ദുബായില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എമിറേറ്റ്‌സ് റോഡില്‍ ശനി വൈകിട്ട് 7.10നായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു പേര്‍ക്ക് സാരമായ പരുക്കേറ്റു. എട്ടു പേരുടെ പരുക്ക് നിസാരമാണ്.
പാതയുടെ മൂന്നാം ലൈനില്‍ ബ്രേക്ക് ഡൗണായ ലോറി, െ്രെഡവര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ തൊഴിലാളികളുമായെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്ന് ദുബായ് ട്രാഫിക് പോലീസ് ഡയറക്ടര്‍ പറഞ്ഞു.