ദുബായ്- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാംപ്രതി ഫൈസല്‍ ഫരീദ് അറസ്റ്റിലായി. ദുബായ് പോലിസ് ഇയാളെ വ്യാഴാഴ്ച തന്നെ അറസ്റ്റ് ചെയ്തിരുന്നതായാണ് വിവരം. മൂന്ന് തവണ ചോദ്യം ചെയ്യലും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സൂചന. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫോട്ടോ തന്റെതാണെന്നും തനിക്ക് കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയിരുന്നു.
എന്നാല്‍ കേസിലെ മൂന്നാംപ്രതി ഇയാള്‍ തന്നെയാണെന്നാണ് എന്‍ഐഎയുടെ നിലപാട്.യുഎഇ അറ്റാഷെയുടെ പേരില്‍ നയതന്ത്ര ബാഗില്‍ സ്വര്‍ണം യുഎഇയില്‍ നിന്ന് അയച്ചത് ഫൈസല്‍ ഫരീദ് തന്നെയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നാലെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു.