ജിദ്ദ- ജിദ്ദ അല്‍സലാം കൊട്ടാരത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് 3.15 നാണ് സംഭവം.
കാറിലെത്തിയ അക്രമി അല്‍സലാം കൊട്ടാരത്തിന്റെ പടിഞ്ഞാര്‍ ഭാഗത്തെ ഗേറ്റിന് മുന്നിലെ സെക്യൂരിറ്റി പോയിന്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഹ്യുണ്ടായ് കാറില്‍ എത്തിയ അക്രമിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.
ഹമ്മാദ് അല്‍മുതൈരി, അബ്ദുല്ല അല്‍സബീഇ എന്നിവരാണ് മരിച്ച സുരക്ഷ ഉദ്യോഗസ്ഥര്‍. വലീദ് ശാമി, അഹമദ് അല്‍ഖറനി, അബ്ദുല്ല അല്‍സബീഇ എന്നിവര്‍ക്ക് പരിക്കേറ്റു.
സൗദി പൗരനായ മന്‍സൂര്‍ ബിന്‍ ഹസന്‍ അല്‍ആമിരി (28)യാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കലാഷ്‌നിക്കോവ് തോക്ക്, മൂന്നു കൈ ബോംബ് എന്നിവ കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.