Sorry, you need to enable JavaScript to visit this website.

ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം- ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അതേസമയം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുത്തിട്ടില്ല. നിലവില്‍ സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ താഴെയാണ് കാലാവധിയുള്ളത്. മാത്രമല്ല സംസ്ഥാനത്ത് മഴക്കാലവും തുടങ്ങാനിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ചവറ,കുട്ടനാട് മേഖലകളില്‍ പോളിങ് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട സാധ്യതയോ സാഹചര്യമോ ഇല്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
 

Latest News