Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത് ഡമ്മി പരീക്ഷണം വിജയിച്ച ശേഷം; 230 കിലോ കടത്തിയെന്ന് കണ്ടെത്തല്‍

കൊച്ചി- നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ വിശദ വിവരങ്ങള്‍ പുറത്ത്. നയതന്ത്ര ബാഗ് വഴി കേരളത്തിലേക്ക് 230 കിലോ സ്വര്‍ണമാണ് ഇതുവരെ കടത്തിയതെന്നാണ് വിവരം. ഇതില്‍ മുപ്പത് കിലോ മാത്രമേ അധികൃതര്‍ക്ക് പിടികൂടാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയുള്ള സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം തന്നെ വേണമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. സ്വര്‍ണക്കടത്തിന് മുമ്പ് ഡമ്മി ബാഗേജ് അയച്ച് പരീക്ഷണം നടത്തിയിരുന്നു.

ഇത് വിജയിച്ച ശേഷമാണ് സംഘം യഥാര്‍ത്ഥ സ്വര്‍ണം കടത്തിയിരുന്നത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി അയച്ച് പരീക്ഷിച്ചത്. വീട്ടുപകരണങ്ങള്‍ എന്ന പേരിലാണ് 200 കിലോ സ്വര്‍ണവും സംഘം വിജയകരമായി കടത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ റമീസിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കിട്ടുന്നത് വൈകിയേക്കും. കോവിഡ് പരിശോധനാഫലം വൈകിയതാണ് കാരണമെന്നാണ് വിവരം.
 

Latest News