തൃശൂര്‍- ആശുപത്രി ബില്ലടക്കാന്‍ കാശില്ലാത്തയാള്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വര്‍ണമോതിരം ഊരി നല്‍കി. അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇതര സംസ്ഥാനക്കാരന്റെ ആശുപത്രി ബില്ലടക്കാന്‍ സ്വര്‍ണ മോതിരം ഊരി നല്‍കി എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി തങ്കപ്പന്‍ യഥാര്‍ഥ പൊതു പ്രവര്‍ത്തനത്തിന് മാതൃകയായി. എടവിലങ്ങ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന വടക്കെ ഇന്ത്യന്‍ കുടുംബത്തിലെ ഗൃഹനാഥന്‍ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിയത്.
കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ കൂടുതല്‍ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വീട്ടുകാര്‍ വാര്‍ഡ് മെംബറായ മിനി തങ്കപ്പന്റെ സഹായം തേടുകയായിരുന്നു. ആശുപത്രിയിലെത്തിയ മിനി രോഗിയുടെ ബില്ലടക്കാന്‍ വീട്ടുകാര്‍ക്ക് നിര്‍വാഹമില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് തന്റെ സ്വര്‍ണ മോതിരം ഊരി നല്‍കി. മെമ്പറുടെ ഇടപെടലിലൂടെ ആശുപത്രി അധികൃതരും ബില്ലില്‍ ഇളവ് നല്‍കി. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ രഞ്ജിത്ത് രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.