അബുദാബി- യു.എ.ഇ കറന്‍സിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി ഉമ്മുല്‍ഖുവൈന്‍ സി.ഐ.ഡി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹാമിദ് മത്തര്‍ ബിന്‍ ആജില്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ ഉറവിടം സൈബര്‍ സെല്‍ ആണു കണ്ടെത്തിയത്. രാജ്യത്തിന്റെ വിലയിടിച്ചു കാണിക്കണമെന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളിലടക്കം ദൃശ്യങ്ങളോ വാര്‍ത്തകളോ പ്രചരിപ്പിക്കുന്നത് യു.എ.ഇയില്‍ കുറ്റമാണ്.