Sorry, you need to enable JavaScript to visit this website.

ബദിയടുക്ക, മുള്ളേരിയ ടൗണുകള്‍ അടച്ചു

കാസര്‍കോട്- ബദിയഡുക്ക ടൗണിലെ ഒരു ചുമട്ടുതൊഴിലാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബദിയടുക്ക ടൗണും ഇതര സംസ്ഥാനത്ത് അനധികൃതമായി കടന്നുവന്നവരില്‍ നിന്ന് രോഗം പകര്‍ന്നതിനെ തുടര്‍ന്ന് നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു പ്രഖ്യാപിച്ചു.
തൊഴിലാളി ബദിയടുക്ക ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ ബദിയടുക്ക ടൗണിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഏഴു ദിവസത്തേക്ക് അടച്ചിടണം. മുള്ളേരിയ, നാട്ടക്കല്ല് ടൗണുകളിലെ മുഴുവന്‍ കടകളും സ്ഥാപനങ്ങളും ഏഴു ദിവസത്തേക്ക് അടച്ചിടണം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം. ഓട്ടോ, ടാക്‌സികള്‍ ഇവിടെനിന്ന് സര്‍വീസു നടത്തരുത്. ബസ് ഇവിടെ നിര്‍ത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. പ്രദേശം പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ജനങ്ങള്‍ രോഗം വ്യാപിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

 

Latest News