Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കെന്ന് സരിത്ത്; സ്വപ്‌നയും സന്ദീപ് നായരെയും തെളിവെടുപ്പിന് എത്തിച്ച് എന്‍ഐഎ

തിരുവനന്തപുരം-നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായരെയും സ്വപ്‌ന സുരേഷിനെയും തെളിവെടുപ്പിനായി തലസ്ഥാനത്ത് എത്തിച്ചു. എന്‍ഐഎയുടെ രണ്ട് സംഘങ്ങളാണ് തെളിവെടുപ്പ് നടത്തിയത്.ഗൂഡാലോചന നടത്തിയെന്ന് സംശയിക്കുന്ന സെക്രട്ടറിയേറ്റിന് എതിര്‍വശത്തുള്ള ഹെദര്‍ ഫ്‌ളാറ്റില്‍ സംഘം പരിശോധന നടത്തി.പ്രതികള്‍ ഒത്തുകൂടിയെന്ന് സംശയിക്കുന്ന മറ്റ് സ്ഥലങ്ങളിലും പ്രതികളുമായി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. സ്വപ്‌ന താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്‌ളാറ്റ്,കേശവദാസപുരത്തെ റോയല്‍ ഫര്‍ണീച്ചര്‍ ഷോപ്പ് എന്നിവിടങ്ങളിലും തെളിവെടുപ്പ് നടന്നു. സന്ദീപ് നായരുമായി വെള്ളയമ്പലത്തെ ആല്‍ത്തറയ്ക്ക് സമീപമുള്ള വീട്, മരുതംകുഴിയിലെ വീട്,ഹെദര്‍ഫ്‌ളാറ്റ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.

അതേസമയം മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ഐഎഎസിന് കുരുക്കുമുറുക്കി സന്ദീപ് നായരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയതായി സൂചനയുണ്ട്. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് മുഖ്യപ്രതി സരിത്ത് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ശിവശങ്കറിന് താനുമായി അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും അദ്ദേഹം ഇടപെട്ടിരുന്നുവെന്ന് സരിത്ത് മൊഴി നല്‍കി.

കള്ളക്കടത്ത് സ്വര്‍ണം വിറ്റിരുന്നത് ജലാല്‍ എന്നയാള്‍ വഴിയാണ്. സ്വപ്‌നയുടെ ഔദ്യോഗിക വാഹനത്തിലും സ്വര്‍ണം കടത്തിയിട്ടുണ്ട്. ഫൈസല്‍ ഫരീദ് തന്നോടൊപ്പം കരാമയില്‍ ജോലി ചെയ്തിരുന്നുവെന്നും സരിത്ത് വെളിപ്പെടുത്തി. സരിത്തിന്റെ മൊഴിയുടെ സാഹചര്യത്തില്‍ ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. സരിത്തുമായി നിരവധി തവണ മൊബൈലില്‍ ശിവശങ്കര്‍ സംസാരിച്ചതായി ഇന്നലെ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
 

Latest News