Sorry, you need to enable JavaScript to visit this website.

ചാരിറ്റി വിവാദം; ഫിറോസും വര്‍ഷയും തമ്മിലുള്ള സംഭാഷണം

പാലക്കാട്- അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കെ, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലും പെണ്‍കുട്ടിയും തമ്മിലുള്ള സംഭാഷണം പുറത്ത്.

ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള സഹായത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പോലീസ് കേസെടുത്തത്. സാജന്‍ പോസ്റ്റ് ചെയ്ത വിഡിയോ ഫിറോസ് കുന്നംപറമ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് ഒരു കോടി 20 ലക്ഷം രൂപ ലഭിച്ചത്.

ചികിത്സക്കായുള്ള അഭ്യര്‍ഥനകളില്‍ കൂടുതല്‍ തുക ലഭിച്ചാല്‍ ഫിറോസ് കുന്നംപറമ്പില്‍ അധിക തുക മറ്റുരോഗികള്‍ക്ക് കൂടി പങ്കുവെച്ച് നല്‍കാറുണ്ട്.

ഫിറോസ് കുന്നംപറമ്പിലിനൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ്  കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

ചാരിറ്റിയുടെ വിവാദം @FirosKunnamparambilOfficial വർഷയും തമ്മിലുള്ള ഒറിജിനൽ വോയിസ് ക്ലിപ്പ്. എഡിറ്റും കട്ടും...

Posted by Happy views on Friday, July 17, 2020

 

 

Latest News