മസ്‌കത്ത്- അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍, അല്‍ വുസ്ത, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലാകും ശക്തമായ മഴ ലഭിക്കുകയെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. മഴയോടൊപ്പം ഇടിക്കും മിന്നലിനും സാധ്യതയുണ്ട്.